കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഭാഗികമായി തടസപ്പെട്ടു. ബ്രാഞ്ചുകളുടെയും എ.ടി.എമ്മുകളുടെയും പ്രവര്‍ത്തനത്തിലാണ് തടസ്സം നേരിട്ടത്. ഇതുകാരണം ഉച്ചവരെ ഇടപാടുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായി. സോഫ്റ്റ്‍വെയര്‍ തകരാറാണ് പ്രശ്നത്തിന് കാരണമെന്നും ഭൂരിഭാഗം ബ്രാഞ്ചുകളുടെയും പ്രവര്‍ത്തനം പുനഃസ്ഥാപിച്ചെന്നും ഫെഡറല്‍ ബാങ്ക് വക്താവ് അറിയിച്ചു. ഉച്ചയ്‌ക്ക് ശേഷം രണ്ടരയോടെ ബാക്കിയുള്ള ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.