റവന്യൂ വകുപ്പിലെയും സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് ബോര്‍ഡിലെയും ഉന്നത് ഉദ്ദ്യോഗസ്ഥരായിരിക്കും വാര്‍ റൂമില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ ധനകാര്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്.
ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന്റെ പുരോഗതി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വിലയിരുത്തിയത്. ഏപ്രില്‍ ഒന്നിന് അപ്പുറത്തേക്ക് ഒരു കാരണവശാലും പ്രവര്‍ത്തനങ്ങള്‍ നീളാന്‍ പാടില്ലെന്നുള്ള കര്‍ശന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി, ധനകാര്യ മന്ത്രിക്കും മറ്റ് ഉദ്ദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കംപ്യൂട്ടര്‍ നെറ്റ്‍വര്‍ക്ക് സജ്ജീകരിക്കുകയാണ് ഏറ്റവും പ്രധാനം. ഇതിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നതും. ഇന്‍ഫോസിസിനാണ് ഈ കംപ്യൂട്ടര്‍ ശൃംഖല സജ്ജീകരിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. 22 സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായും കംപ്യൂട്ടര്‍ നെറ്റ്‍വര്‍ക്ക് സജ്ജീകരിക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള നെറ്റ്‍വര്‍ക്ക് കേന്ദ്ര കംപ്യൂട്ടര്‍ ശൃഖലയുമായി ബന്ധിപ്പിക്കണം. പലസംസ്ഥാനങ്ങളിലും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ വരെ നടത്തേണ്ടതിനാല്‍ ഇത്രയും വലിയ ശൃംഖല സ്ഥാപിക്കുന്നത് വലിയ വെല്ലുവിളിയാകുമെന്നാണ് എന്‍ഫോസിസിന്റെ വിലയിരുത്തല്‍. ഇത് അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും ദൈനംദിന അവലോകനം ഇനി ധനകാര്യ മന്ത്രാലയത്തിലെ വാര്‍ റൂമില്‍ നടക്കും
