ദില്ലി: അമേരിക്കയില്‍ നിന്നുളള ക്രൂഡോയില്‍ ഇന്ത്യയില്‍ എത്തി. ഇതാദ്യമായാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്.

ക്രൂഡോയില്‍ വഹിച്ചു കൊണ്ടുളള ആദ്യത്തെ കപ്പലാണ് ഒഡീഷയിലെ പാരാഡിപ് തുറമുഖത്തെത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ ചെയ്ത ക്രൂഡോയിലാണ് ഇന്നെത്തിയത്. 1.6 മില്ല്യണ് ബരല്‍ ക്രൂഡോയിലാണ് ആദ്യ കപ്പലില്‍ ഉള്ളത്. ആഗ്‌സ്ത് 19നാണ് കപ്പല്‍ അമേരിക്കയില്‍ നിന്ന് പുറപ്പെട്ടത്. തുറമുഖത്ത് കപ്പലിന് ഐ.ഒ.സി അധികൃതര്‍ സ്വീകരണം നല്‍കി.

ഇന്ത്യന്‍ ഓയിലിന് പുറമെ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണ കമ്പനികളും ക്രൂഡോയിലിന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ക്രൂഡോയില്‍ വിപണിയില്‍ എത്തുന്നതോടെ ലോകവിപണില്‍ എണ്ണയുടെ വില കുറയുമെന്നാണ് സൂചന. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്.