അദാനി ഗ്രൂപ്പും ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ബിറ്റ് സിസ്റ്റംസും ചേര്‍ന്നാണ് ഫാക്ടറി നിര്‍മിച്ചത്. 

ഹൈദരാബാദ്: ഡ്രൈവറില്ലാത്ത ആകാശ വാഹനം (യുഎവി) നിര്‍മ്മിക്കുന്നതിനുളള ഇന്ത്യയിലെ ആദ്യ സ്വകാര്യ മേഖല ഫാക്ടറി ഹൈദരാബാദില്‍ തുറന്നു. ഹൈദരാബാദ് അദാനി എയ്റോസ്പേസ് പാര്‍ക്കിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. 

തെലുങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മദ് മഹ്മൂദ് ആണ് പ്ലാന്‍റ് ഉദ്ഘാടനം ചെയ്തത്. അദാനി ഗ്രൂപ്പും ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ബിറ്റ് സിസ്റ്റംസും ചേര്‍ന്നാണ് ഫാക്ടറി നിര്‍മിച്ചത്.