രണ്ട് ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ ഇന്ന് തുറക്കും. അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധിയായതിനാല്‍ എ.ടി.എമ്മുകള്‍ പലതും കാലിയായിരുന്നു. അതിനിടെ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. നാളെ സംയുക്ത വാര്‍ത്താ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ചു.