തിരുവനന്തപുരം: വിമാന ഇന്ധനത്തിന്‍റെ വാറ്റ് നികുതി 5 ശതമാനം കുറയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് ഈ ഇളവ്. നിലവില്‍ 28.75 ശതമാനമാണ് വാറ്റ് നിരക്ക്. രാജ്യത്തെ പ്രധാന നഗരങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുളള വിമാന സര്‍വീസ് പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ശതമാനം നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ പ്രോത്സാഹനം എന്ന നിലയ്ക്കാണ് 5 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചത്.