ഇന്ത്യയിലെ തന്നെ പല നഗരങ്ങളിലേക്കും വിമാനയാത്ര ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഷാര്‍ജയിലേക്കും ദുബായിലേക്കുമൊക്കെ പറക്കാം.
ദുബായ്: പതിവിന് വിപരീതമായി പെരുന്നാള് ആഘോഷത്തിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നത് പ്രവാസികള്ക്ക് ആശ്വാസമായി. ഇന്ത്യയിലെ തന്നെ പല നഗരങ്ങളിലേക്കും വിമാനയാത്ര ചെയ്യുന്നതിനേക്കാള് കുറഞ്ഞ നിരക്കില് ഇപ്പോള് കേരളത്തില് നിന്ന് ഷാര്ജയിലേക്കും ദുബായിലേക്കുമൊക്കെ പറക്കാം.
തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും ദുബായിലേക്ക് അടുത്തയാഴ്ചയിലെ ടിക്കറ്റുകള്ക്ക് 5000 രൂപയോളമാണ് ഇപ്പോള് വിവിധ കമ്പനികളുടെ നിരക്ക്. കൊച്ചിയില് നിന്ന് അയ്യായിരം രൂപ പോലും ചിലവാക്കാതെ പറക്കാം. വിവിധ ഗള്ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് താരതമ്യേന നല്ല വിലക്കുറവിലാണ് ഇപ്പോള് ലഭിക്കുന്നത്. പെരുന്നാള് സീസണില് വിമാക്കമ്പനികള് പ്രതീക്ഷിച്ചത്ര യാത്രക്കാരെ ലഭിക്കാത്തതാണ് നിരക്ക് കുറയാന് കാരണമായതെന്നാണ് സൂചന. സാധാരണയായി ഈ സീസണില് വന്തോതില് നിരക്ക് കൂട്ടി യാത്രക്കാരെ കൊള്ളയടിക്കുന്നതാണ് പതിവ്.
