ദില്ലി: ഫ്ലിപ്കാര്‍ട്ടില്‍നിന്നു സാധനങ്ങള്‍ വാങ്ങുന്നതിന് പലിശ രഹിത ഇന്‍സ്റ്റാള്‍മെന്റ് സ്കീം വരുന്നു. ബജാജ് ഫിന്‍സര്‍വുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി ഇന്നു മുതല്‍ നിലവില്‍വന്നു. തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ മാത്രമാകും ഈ സ്കീമില്‍ വില്‍ക്കുക. മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയാണു മാസ തിരിച്ചടവ് കാലാവധി.

കോ കോസ്റ്റ് ഇഎംഐ എന്നാണു പദ്ധതിക്കു പേരു നല്‍കിയിരിക്കുന്നത്. പദ്ധതി പ്രകാരം ഡൗണ്‍ പേയ്മെന്റും പ്രൊസസിങ് ഫീസും നല്‍കേണ്ട. പലിശയും നല്‍കേണ്ട. ഉത്പന്നത്തിന്റെ വില എത്ര കാലമാണോ ഇഎംഐ തെരഞ്ഞെടുക്കുന്നത് അത്രയും കാലംകൊണ്ടു കൊടുത്തു തീര്‍ത്താല്‍ മതി.

പുതിയ പദ്ധതി, കമ്പനിയുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്നാണു കരുതുന്നത്.