തൈ പടർത്തിവിടുന്ന താങ്ങുമരങ്ങളും താങ്ങുകാലുകളുമൊക്കെ കുരുമുളക് കൃഷിയെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്. താങ്ങുമരങ്ങളുടെ സ്ഥാനം, ബലം തുടങ്ങിയവ ശ്രദ്ധിച്ചില്ലെങ്കിൽ കുരുമുളക് ചെടിക്ക് വലിയ കേടുപാടുകൾ സംഭവിക്കും.
ഇടുക്കി: കുരുമുളക് കൃഷിയ്ക്ക് നൂതന രീതി പരിചയപ്പെടുത്തുകയാണ് ഇടുക്കി കീരിക്കരയിലുള്ള ഫോക്സ് ഫാം. ചെടിയുടെ സംരക്ഷണത്തോടൊപ്പം കൂടുതൽ ആദായവും ഈ കൃഷിരീതി ഉറപ്പുനൽകുന്നു.
തൈ പടർത്തിവിടുന്ന താങ്ങുമരങ്ങളും താങ്ങുകാലുകളുമൊക്കെ കുരുമുളക് കൃഷിയെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്. താങ്ങുമരങ്ങളുടെ സ്ഥാനം, ബലം തുടങ്ങിയവ ശ്രദ്ധിച്ചില്ലെങ്കിൽ കുരുമുളക് ചെടിക്ക് വലിയ കേടുപാടുകൾ സംഭവിക്കും. ഇതിന് പരിഹാരം കാണുകയാണ് ഫോക്സ് ഫാമിന്റെ കൃഷിരീതി. 20 അടി നീളമുള്ള സ്റ്റീൽ പൈപ്പുകളിലാണ് ഇവിടെ കുരുമുളക് തൈ പടർത്തിവിടുന്നത്.
ഇതിലൂടെ കുരുമുളക് കൃഷിയില്‍ നിന്നുളള ആദായം വര്‍ദ്ധിപ്പിക്കാനാകും, കര്‍ഷകന്‍റെ വരുമാനവും ഉയരും. പൂര്‍ണ്ണമായും ജൈവകൃഷിയാണ് ഇതിനായി അവലംബിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു കൃഷിരീതിയെന്നാണ് കീരിക്കരക്കാരുടെ വാദം.
