മുംബൈ: രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു. വിദേശ കറന്‍സിയിലെ ആസ്തിയിലുണ്ടായ വര്‍ധനവാണ് ഉയര്‍ച്ചക്ക് കാരണം. നവംബര്‍ 17 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 39953.3 കോടി ഡോളറിലെത്തി. 24.04 കോടിയുടെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞയാഴ്ചയിലും  കരുതല്‍ ശേഖരം ഉയര്‍ന്നിരുന്നു. വിദേശ കറന്‍സികളിലെ ആസ്തി അന്ന് 22.04 കോടി ഡോളറാണ് കൂടിയത്. സ്വര്‍ണത്തിലുള്ള ശേഖരം 2066.6 കോടി ഡോളര്‍