ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഡീസൽ വില 74 കടന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 81.31 രൂപാണ്. ഡീസലിന് 74.16 രൂപയും. ഇത് തുടർച്ചയായ പത്താം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred