ദില്ലി:പൊതുമേഖല സ്ഥാപനമായ ഗെയ്‌ലിനെ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും താത്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നിട്ടുണ്ടെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയെ അറിയിച്ചു. എന്നാല്‍ ഇതില്‍ ആരെയാണ് ഗെയ്‌ലിന്റെ നിയന്ത്രണം ഏല്‍പിക്കേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യമെമ്പാടും ശൃംഖലകളുള്ള ഗെയ്‌ലിനെ ഏറ്റെടുക്കുക വഴി പ്രകൃതിവാതക വിതരണരംഗത്ത് ശക്തി പ്രാപിക്കാനും, കൂടുതല്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറുന്നതിന്റെ ഗുണഫലം നേടിയെടുക്കാനുമാണ് ഇരുഎണ്ണകമ്പനികളും ശ്രമിക്കുന്നത്.
