വാഷിംഗ്ടണ്‍: ലോകമെമ്പാടും വിറ്റഴിഞ്ഞ 43 ലക്ഷം വാഹനങ്ങള്‍ ജനറല്‍ മോട്ടേഴ്‌സ് തിരിച്ചു വിളിക്കുന്നു. 2014-16 കാലയളവില്‍ നിര്‍മിച്ച ട്രക്ക്, കാര്‍, എസ്‌യുവി തുടങ്ങിയ ശ്രേണിയിലുള്ള വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. സുരക്ഷയുടെ ഭാഗമായി വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍ ബാഗ് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചത് മൂലമാണ് തീരുമാനമെന്ന് കമ്പനി സിഇഒ അറിയിച്ചു.

സോഫ്റ്റ് വെയര്‍ സംവിധാനത്തിലെ പാളിച്ച മൂലം അപകടം സംഭവിക്കുമ്പോള്‍ എയര്‍ബാഗ് വിടരാതിരിക്കുന്നതിനു കാരണമായിരുന്നു. ഇതിനിടെ എയര്‍ ബാഗിലെ ഒരാള്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തായി റിപ്പോര്‍ട്ട് വരികയായിരുന്നു. ഇതോടെ വാഹനങ്ങള്‍ തിരിച്ചു വിളിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.