ജര്‍മ്മനി  ഈ വര്‍ഷം വിദേശത്തുനിന്ന് തിരിച്ചെത്തിച്ചത് 200 ടണ്‍ സ്വര്‍ണം. കരുതലായി വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ച സ്വര്‍ണമാണ് ജര്‍മ്മനി തിരിച്ചെത്തിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍  3381 ടണ്‍ കരുതല്‍ സ്വര്‍ണമാണ് ജര്‍മനി സൂക്ഷിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍. ഇതില്‍ 1600 ടണ്‍ സ്വര്‍ണം ജര്‍മ്മനിയിലെത്തിയിട്ടുണ്ട്. 

കരുതല്‍ സ്വര്‍ണത്തിന്റെ നല്ല പങ്കും സൂക്ഷിച്ചിരിക്കുന്നത് യുഎസിലാണ്. ബാക്കി സ്വര്‍ണം അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ എത്തുമെന്ന് ജര്‍മ്മന്‍ ബണ്ട്‌സ് ബാങ്ക് മേധാവി ജെന്‍സ് വീ ഡെമാന്‍ അറിയിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം റഷ്യക്കാരെ ഭയന്നാണ് ജര്‍മ്മനി അവരുടെ സ്വര്‍ണം യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ സൂക്ഷിച്ചുകൊണ്ടിരുന്നത്.