ദില്ലി: സ്വര്‍ണം ഇറക്കുമതി വീണ്ടും കുറഞ്ഞു. ഡിസംബറില്‍ 48.49% താഴ്ന്ന് 196 കോടി ഡോളറിലെത്തി. 2015 ഡിസംബറില്‍ ഇത് 380 കോടി ഡോളറായിരുന്നു. ഇതോടെ വ്യാപാര കമ്മി 1036 കോടി ഡോളറായി കുറഞ്ഞു. 2015 ഡിസംബറില്‍ ഇത് 1150 കോടി ഡോളറായിരുന്നു. വെള്ളി ഇറക്കുമതി 81.55% താഴ്ന്ന് 8.7 കോടി ഡോളറായി. 2015-2016 സാമ്പത്തിക വര്‍ഷം 650 ടണ്‍ സ്വര്‍ണം ഇന്ത്യ ഇറക്കുമതി നടത്തി.