കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. പവന് 600 രൂപ ഇന്ന് വർദ്ധിച്ചു. ഗ്രാമിന് 75 രൂപ കൂടി 23,480 രൂപയായി. രണ്ട് മാസത്തിനിടയിലെ ഉയർന്ന വിലയാണിത്. ഇന്നലെ 22, 880 രൂപയായിരുന്നു പവന്‍ വില.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതാണ് സ്വർണ വില ഉയർത്തുന്നത്. ട്രംപിന്റെ ജയത്തോടെ ഡോളർ ദുർബലമാകുമെന്നാണ് ആശങ്ക. ഡോളർ ദുർബലമായാൽ നിക്ഷേപം സ്വർണത്തിലേക്ക് വഴിമാറും. ഈ നില തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണ വില കൂടിയേക്കും.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്ന് അഞ്ചു ശതമാനത്തോളം ഉയർന്നു. ട്രോയി ഒൺസിന് (31.1 ഗ്രാം സ്വർണം) 1320 ഡോളര്‍ എന്ന വില നിലവാരത്തിലേക്കാണ് സ്വര്‍ണം കുതിക്കുന്നത്. ഇന്ന് മാത്രം 60 ഡോളറിലേറെ വില ഉയര്‍ന്നു.

മുംബൈ ബുള്യന്‍ വിപണിയിലും സ്വര്‍ണ വില കുതിച്ചുയര്‍ന്നു. അഞ്ച് ശതമാനത്തോളമാണ് മുംബൈ ബുള്യന്‍ വിപണിയില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നത്. 10 ഗ്രാം സ്വര്‍ണത്തിന് 31,000 മുകളിലാണ് ഇന്നത്തെ വില. സ്വര്‍ണത്തിനൊപ്പെ വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോ വെള്ളിയ്ക്ക് 1600 രൂപയാണ് ഇന്ന് ഉയര്‍ന്നത്.