കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് വിലയില്‍ ഇരട്ടി വര്‍ദ്ധനവുണ്ടായി. പവന് 21,960 രൂപയും ഗ്രാമിന് 2745 രൂപയുമാണ് ഇന്നത്തെ വില്‍പ്പന വില.