കൊച്ചി: മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന് 22,040 രൂപയിലും ഗ്രാമിന് 2755 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.

അതിനിടെ അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെയും ക്രൂഡ് ഓയിലിന്റെയും വില ഉയര്‍ന്നു. സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിയെ തുടര്‍ന്നാണ് വില വര്‍ദ്ധിച്ചത് ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണ്ണത്തിന് വില ഉയരുന്നത്. ഇന്ത്യന്‍ വിപണികളടക്കം ആഗോള ഓഹരി വിപണികളെല്ലാം നഷ്ടത്തിലുമാണ്.