കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 20,800 രൂപയും ഗ്രാമിന് 2600 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഈ മാസം ആദ്യം മുതല്‍ ഇതുവരെയായി പവന് 1080 രൂപയോളമാണ് കുറഞ്ഞത്. ഇടയ്ക്ക് ഒരു തവണ മാത്രമാണ് വില കൂടിയത്. പിന്നെ വീണ്ടും കുറയുകയായിരുന്നു. ജി.എസ്.ടി പ്രാബല്യത്തില്‍ വന്ന ശേഷം സ്വര്‍ണ്ണത്തിന് വില കൂടുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും വന്‍ വിലക്കുറവാണ് വിപണിയില്‍ ദൃശ്യമാകുന്നത്. നിലവില്‍ മൂന്ന് ശതമാനം ജി.എസ്.ടിക്ക് പുറമേ പണിക്കൂലിയുടെ അഞ്ച് ശതമാനം നികുതിയും നല്‍കണം.