സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 240 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 21,760 രൂപയും, ഗ്രാമിന് 30 രൂപ കൂടി 2,720 രൂപയുമാണ് വില്‍പ്പന നിരക്ക്. ഇന്നലെ പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളം സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,259 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.