കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടുന്നു. ഈ മാസം പത്താം തീയ്യതി പവന് 20,720 രൂപയും ഗ്രാമിന് 2.590 രൂപയുമായിരുന്ന സ്വര്‍ണ്ണവില അതിന് ശേഷം പടിപടിയായി കൂടി വരികയാണ്. ഗ്രാമിന് 2.650 രൂപയും പവന് 21,200 രൂപയുമാണ് ഇന്നത്തെ വില്‍പ്പന വില. ഇന്നലത്തെ അപേക്ഷിച്ച് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെയും പവന് 120 രൂപ കൂടിയിരുന്നു. വരും ദിവസങ്ങളിലും സ്വര്‍ണ്ണവിലയില്‍ നേരീയ വര്‍ദ്ധനവുണ്ടാകാനാണ് സാധ്യത.