കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഈ മാസം ആദ്യം മുതല്‍ സ്വര്‍ണ്ണത്തിന് കാര്യമായ വിലക്കുറവാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞതെങ്കിലും ഈ മാസം ആദ്യത്തെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 640 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. പവന് 21,480 രൂപയും ഗ്രാമിന് 2,685 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,245 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.