കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 2785 രൂപയിലും പവന് 22280 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 21,800 രൂപയായിരുന്ന സ്വര്‍ണ്ണ വില തുടര്‍ച്ചയായി വര്‍ദ്ധിച്ച് കഴിഞ്ഞ ശനിയാഴ്ച 22,400 രൂപയില്‍ എത്തിയിരുന്നു. ഇതിലാണ് ഇന്ന് 120 രൂപയുടെ കുറവുണ്ടായിരിക്കുന്നത്.