Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കുറഞ്ഞു

gold price 25042017
Author
First Published Apr 25, 2017, 11:58 AM IST

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപയായിരുന്നു കുറഞ്ഞതെങ്കില്‍ ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ പവന് 22,200 രൂപയും ഗ്രാമിന് 2775 രൂപയുമാണ് ഇന്നത്തെ വിപണി വില. ഈ മാസം ആദ്യം ഗ്രാമിന് 2725 രൂപയായിരുന്നു വിലയെങ്കിലും പിന്നീട് ഇത് 2800 വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്നലെയും ഇന്നുമാണ് വിപണിയില്‍ വില കുറയുന്നത്.

Follow Us:
Download App:
  • android
  • ios