സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെയും 80 രൂപ കുറഞ്ഞിരുന്നു. പവന് 21,800 രൂപയും ഗ്രാമിന് ഇന്നലത്തെ നിരക്കിനേക്കാള്‍ 10 രൂപ കുറഞ്ഞ് 2,725 രൂപയുമാണ് ഇന്നത്തെ വിപണി വില. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1,248 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ നിരക്ക്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred