കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 240 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. 22,400 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 40 രൂപ താഴ്ന്ന് 2,800 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.