കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. പവന് 20,480 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,560 രൂപയുമാണ് ഇന്നത്തെ നിരക്ക്.

11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. നോട്ട് അസാധുവാക്കലിന്റെയും രാജ്യാന്തര വിപണിയിലെ വിലയിടിവിന്റെയും പശ്ചാത്തലത്തില്‍ ഒരു മാസത്തിനിടെ 3,000 രൂപയാണ് ഒരു പവന് കുറഞ്ഞത്. നവംബര്‍ ഒമ്പതിന് സ്വര്‍ണം പവന് 23,480 രൂപയായിരുന്നു വില.

2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് പവന്‍ വില 21,000 രൂപയ്‌ക്ക് താഴെ എത്തിയത്.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കൂട്ടിയതിനെതുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിടിഞ്ഞിരുന്നു.