കൊച്ചി: സ്വര്‍ണ്ണ വ്യാപാര മേഖലയിലെ കടുത്ത മത്സരത്തിന്‍റെ പേരില്‍ സ്വര്‍ണ്ണ വ്യാപാരികളുടെ സംഘടന സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറച്ചു. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് 20800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്2600 രൂപയാണ്.
സംസ്ഥാനത്തെ സ്വര്‍ണ്ണ വിപണിയില്‍ കടുത്ത മത്സരം മൂലം വന്‍കിട കച്ചവടക്കാര്‍ ഡിസ്കൗണ്ട് നല്‍കുന്നത് മറ്റ് ചെറുകിട വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നതിനാലാണ് ഗോള്‍ഡ് ആള്‍ കേരള ഗോള്‍ഡ് ആന്‍റ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ സ്വര്‍ണ്ണവില കുറച്ചത്. സംസ്ഥാനത്ത് സ്വര്‍ണ്ണവില നിശ്ചയിക്കുന്നത് ഈ സംഘടനയാണ്.
ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാനാണ് സ്വര്‍ണ്ണവില കുറച്ചതെന്ന് സംഘടന സംസ്ഥാന ട്രഷറര്‍ അഡ്വക്കേറ്റ് എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. രാജ്യാന്തര സ്വര്‍ണ്ണ വിലയും ഇന്നു കുറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണവിലയില്‍ കാര്യമായ കുറവുണ്ടാകാന്‍ ഇതും കാരണമായിട്ടുണ്ട്
