ദില്ലി: ആഗോള, ആഭ്യന്തര വിപണികളില്‍ ഡിമാന്‍ഡ് കൂടിയതിനെതുടര്‍ന്ന് സ്വര്‍ണവില കൂടുന്നു. വിവാഹ സീസണ്‍ ആയതിനാല്‍ ആവശ്യമേറിയതാണ് രാജ്യത്തെ വിലയില്‍ വര്‍ധനവുണ്ടാക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തില്‍ സ്വര്‍ണം പവന് 22,400 രൂപയാണ് വില.
ഗ്രാമിന് 2,800 രൂപയും. ജനുവരി 29ന് 22,520 രൂപയും 25ന് 22,640 രൂപയുമായിരുന്നു പവന്റെ വില. ഡല്‍ഹി ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ പത്ത് ഗ്രാമിന് വില 160 രൂപ വര്‍ധിച്ച് 31,400 രൂപയായി. വ്യവസായ സ്ഥാപനങ്ങളും കോയിന്‍ നിര്‍മാതാക്കളും കൂടുതലായി വാങ്ങിയതാണ് വെള്ളിയുടെ വിലവര്‍ധനയ്ക്കിടയാക്കിയത്.
