പവന് 80 രൂപയുടെ നേരിയ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ വില ഗ്രാമിന് 2820 രൂപയും പവന് 22,560 രൂപയുമായി. ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ ചെറിയ തോതില്‍ വില കൂടിയതാണ് കേരളത്തിലും വില വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1236 ഡോളറാണ് ഇന്നത്തെ നിരക്ക്.