കൊച്ചി: വര്‍ഷം അവസാനിക്കുമ്പോഴും സ്വര്‍ണവിലയിലെ അസ്ഥിരതയ്ക്ക് മാറ്റമൊന്നുമില്ല. പവന് 21,760 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഈ വിലയില്‍ തുടരുകയാണ് സ്വര്‍ണലോഹം.
2017ജനുവരി ഒന്നിന് വര്‍ഷം ആരംഭിക്കുമ്പോള്‍ 21,160 ആയിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടങ്ങോട്ട് 21,000-ല്‍ കേറിയും ഇറങ്ങിയും തങ്കവില നിന്നു.ജൂലൈ മാസത്തിലാണ് സ്വര്‍ണം ഏറ്റവും കുറഞ്ഞ വിലയിലെത്തിയത്. പവന് 20,720 വരെ അപ്പോള്‍ വില താഴ്ന്നു. എന്നാല്‍ ജൂലൈയും ആഗസ്റ്റും കഴിഞ്ഞ് സെപ്തംബറിലെത്തിയപ്പോള്‍ വില കുത്തനെ കൂടി. 22,720 വരെ ആയി വില ഉയര്‍ന്നു. സെപ്തംബര്‍ മാസം മുഴുവനും സ്വര്‍ണവില 22,000ത്തില്‍ തന്നെ തുടര്‍ന്നു.
ഡിസംബര്‍ 2 ന് 21,920 വരെ ഉയര്‍ന്ന സ്വര്‍ണവില പത്ത് ദിവസം കഴിഞ്ഞപ്പോള്‍ 20,800 വരെ താഴ്ന്നിരുന്നു. അതായത് പത്ത് ദിവസം കൊണ്ടുണ്ടായത് 1100 രൂപയുടെ വ്യത്യാസം.പക്ഷേ ഒടുവില്‍ വര്‍ഷം അവസാനിക്കുമ്പോള്‍ ജനുവരി ഒന്നിലേയും ഡിസംബര്‍ 31-ലേയും വിലകള്‍ തമ്മിലുള്ള വ്യത്യാസം 600 രൂപ.....
