അമേരിക്കന്‍ ഓഹരിവിപണിയിലുണ്ടായ തകര്‍ച്ചയുടെ ബലത്തില്‍ ചൊവ്വാഴ്ച്ച കുതിച്ചു കയറിയ സ്വര്‍ണവിലയ്ക്ക് ബുധനാഴ്ച്ച മങ്ങല്‍. പവന് 320 രൂപ കുറഞ്ഞ് 22,400 ആണ് ബുധനാഴ്ച്ചയിലെ വില. ഗ്രാമിന് 2800. 

കഴിഞ്ഞ ശനി,ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പവന് 22,480 എന്ന നിലയില്‍ വ്യാപാരം ചെയ്ത സ്വര്‍ണം ചൊവ്വാഴ്ച്ച 22,720 ആയി കുതിച്ചു കയറുകയായിരുന്നു. 

കഴിഞ്ഞ ഒരാഴ്ച്ചയിലെ സ്വര്‍ണവില 

ഫിബ്രു.1 - 22,560
ഫിബ്രു.2 - 22,680
ഫിബ്രു.3 - 22,480
ഫിബ്രു.4 - 22,480
ഫിബ്രു.5 - 22,480
ഫിബ്രു.6 - 22,720
ഫിബ്രു.7 - 22,400