കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു.പവന് 21,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2720ഉം. ഡിസംബര്‍ 12-ന് വില കുറഞ്ഞ് 20,800 വരെയെത്തിയെങ്കിലും പിന്നീടങ്ങോട്ട് തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു. 

2017-ല്‍ ഉടനീളം 21,000ത്തില്‍ കേറിയും ഇറങ്ങിയുമാണ് സ്വര്‍ണവില നിന്നത്. 2017 ജൂലൈയിലും ഡിസംബറിലും 20,000-ത്തിന് താഴേക്ക് പോയ സ്വര്‍ണവില സെപ്തംബറില്‍ 22,720 വരെ ഉയര്‍ന്നിരുന്നു.