ഫെബ്രുവരി ആദ്യവാരം പവന് 22,000 രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണ്ണവില. തുടര്‍ന്ന് ഏഴാം തീയ്യതിയോടെ പവന് 160 രൂപ വര്‍ദ്ധിച്ച്, വില 22,160 എന്ന നിലയിലെത്തിയെങ്കിലും മൂന്ന് ദിവസത്തിന് ശേഷം വീണ്ടും വില കുറഞ്ഞ് 20,000ല്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് പവന് 80 രൂപ കുറഞ്ഞ് വില 21,920 ആയി മാറിയത്.