കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധന. പവന് എണ്‍പതു രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 23360 രൂപയാണ് ഇന്നത്തെ ഗ്രാമിന് 2920 യായി ഉയര്‍ന്നു. ഇന്നലെ 23,280 രൂപയില്‍ നിന്നാണ് ഇന്ന് നിരക്ക് ഉയര്‍ന്നത്.

ഓണക്കാലമായതോടെ വിപണി ഉണര്‍ന്നതാണ് വിലവര്‍ദ്ധനയ്ക്ക് ഇടയാക്കിയത്. ആഗസ്റ്റ് ആദ്യവാരം 22,960 രൂപയായിരുന്നു പവനു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

ആഗസ്റ്റ് 24ന് 23,480 രൂപയായി ഉയര്‍ന്നിരുന്നു. ഈ മാസത്തെ ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഓണം അടുക്കുന്നതോടെ വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.