കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മറ്റമില്ലാതെ തുടരുന്നു. പവന് 22,240 രൂപ നിരക്കിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2780 രൂപയാണ് ഇന്നത്തെ നിരക്ക്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരി ആറിന് പവന് 22,720 രൂപയിലെത്തിയതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
സ്വര്‍ണവില ഇന്നലെ പവന് 160 രൂപ കുറഞ്ഞ് പവന്‍ വില 22,400ല്‍ നിന്ന് 22,240ല്‍ എത്തിയിരുന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2800ല്‍ നിന്ന് 2780 രൂപയായിരുന്നു,.
