കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഒരു മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. പവന് 21,880 രൂപയും ഗ്രാമിന് 2735 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. കഴിഞ്ഞ മാസം ആദ്യത്തിലേക്ക് സ്വര്‍ണ്ണവില ഇതിനും മുകളിലെത്തിയത്. ഈ മാസം ആദ്യം മുതല്‍ ഗ്രാമിന് 2735 എന്ന നിലയില്‍ തുടരുകയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,321 ഡോളറാണ് നിരക്ക്.