സ്വര്‍ണ്ണവില ഉയര്‍ന്നുതന്നെ

First Published 7, Apr 2018, 2:05 PM IST
gold rate 07 04 2018
Highlights

ഈ മാസം മൂന്നിന് 22,840 രൂപയിലെത്തിയിരുന്നു

കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പൊതുവേ ഉയര്‍ന്ന വിലയില്‍ തന്നെയാണ് സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. പവന് 22,760 രൂപയും ഗ്രാമിന് 2,845 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മൂന്നിന് 22,840 രൂപയിലെത്തിയിരുന്നു. ഇതില്‍ നിന്ന് ഗ്രാമിന് 10 രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായത്. കഴിഞ്ഞ മാസം 22,920 രൂപ വരെ വില ഉയര്‍ന്നിരുന്നു.
 

loader