കൊച്ചി: സംസ്ഥാനത്ത് ഈ മാസം മൂന്നാം തവണയും സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച 120 രൂപയും ചൊവ്വാഴ്ച 80 രൂപയും കുറഞ്ഞിരുന്നു. മൂന്ന് തവണയായി 320 രൂപയാണ് കുറഞ്ഞത്. ഒരു പവന് 21,523 രൂപയും ഗ്രാമിന് 2690 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്‌ട്ര വിപണിയിലും സ്വര്‍ണ്ണവില കുറയുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്.