സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ഏഴ് ദിവസമായി സ്വര്‍ണ്ണവില മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. പവന് 21,920 രൂപയും 2740 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്.