കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ കുറവ്. ഇന്ന് മാത്രം പവന് 180 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞു. ഈ മാസം 11 ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് വില കുറയുന്നത്. ഒരു പവന് ആകെ 680 രൂപയാണ് ഈ മാസം ഇതുവരെ കുറഞ്ഞത്. പവന് 21,240 രൂപയും ഗ്രാമിന് 2655 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്‌ട്ര വിപണിയിലും സ്വര്‍ണ്ണവില കുറയുകയാണ്. ഇതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.