കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കൂടി. കഴിഞ്ഞ അഞ്ച് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 22,200 രൂപയും ഗ്രാമിന് 2,775 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
കഴിഞ്ഞ മാസം 22,360 രൂപ വരെ വില ഉയര്‍ന്നിരുന്നിരുന്നു. ഈ മാസം തുടക്കത്തില്‍ 22,000 രൂപയായിരുന്നുവെങ്കിലും പിന്നീട് ഒരു ഘട്ടത്തില്‍ 21,920 രൂപയായി കുറഞ്ഞു. അതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും വില കൂടിക്കൊണ്ടിരിക്കുന്നത്.
