കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഈ മാസം 12ന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞതിന് ശേഷം ഇന്നലെ 320 രൂപ കൂടിയിരുന്നു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന് 21,040 രൂപയിലും ഗ്രാമിന് 2630 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്.