കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,360 രൂപയും ഗ്രാമിന് 2795 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം എട്ടിന് 22,720 രൂപ വരെ സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു. പിന്നീട് നേരീയ കുറവാണ് വിലയിലുണ്ടായത്. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1317 ഡോളറാണ് (84,440.11 ഇന്ത്യന്‍ രൂപ) അന്താരാഷ്ട്ര വിപണിയിലെ ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതനുസരിച്ച് ആഭ്യന്ത്ര വിപണിയില്‍ കാര്യമായ കുറവുണ്ടാകുന്നില്ല.