കൊച്ചി: ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷിക്കുമ്പോള്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 22,160 രൂപയും ഗ്രാമിന് 2,770 രൂപയുമാണ് വില. അഞ്ച് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,292 ഡോളറാണ് ആഗോള വിപണിയിലെ വില. ഓഹരി വിപണി പോലെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സ്വര്‍ണത്തിന് നേട്ടമുണ്ടാക്കാനായിട്ടില്ല. പവന് 680 രൂപ ഇക്കാലയളവില്‍ കുറയുകയാണ് ചെയ്തത്.