ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്

കൊച്ചി: അഞ്ച് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്.

ഒരു പവന്: 22,680 രൂപ
ഒരു ഗ്രാമിന്: 2,835 രൂപ

നേരത്തെ ഈ മാസം 15ന് 23,120 രൂപ വരെ വില ഉയര്‍ന്നിരുന്നു. ഇതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണയാണ് വില കുറഞ്ഞത്.