കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,280 രൂപയും ഗ്രാമിന് 2785 രൂപയുമാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ ബുധനാഴ്ച വില 2795 രൂപ വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ സ്വര്‍ണ്ണവില ഉയര്‍ന്നുനില്‍ക്കുകയാണ്.