കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,080 രൂപയും ഗ്രാമിന് 2,760 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം തുടക്കത്തില്‍ പവന് 22,000 രൂപയായിരുന്നു വിലയെങ്കിലും പിന്നീട് ഇത് 22,360 രൂപ വരെ ഉയര്‍ന്നിരുന്നു. 31 ഗ്രാമിന്‍റെ ഒരു ട്രോയ് ഔൺസ് സ്വര്‍ണ്ണത്തിന് 1,274 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ വില.