സ്വര്‍ണ്ണവില കുറഞ്ഞു
തിരുവനന്തപുരം: സ്വര്ണ്ണവില കുറഞ്ഞു. ഗ്രാമിന് ഇന്നത്തെ വില 2,900 രൂപയാണ്. ഗ്രാമിന് പത്ത് രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ വില ഗ്രാമിന് 2,910 രൂപയായിരുന്നു. മെയ് 22 നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,875 രൂപയായിരുന്നു നിരക്ക്. പിന്നീട് പടിപടിയായി കയറിയ നിരക്കിന് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തുകയായിരുന്നു. പവന് 23,200 രൂപയാണ് നിരക്ക്.
