കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,040 രൂപയിലും ഗ്രാമിന് 2755 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഈ മാസം പകുതിക്ക് ശേഷം ഇത് നാലാം തവണയാണ് തുടര്‍ച്ചയായി വില കുറയുന്നത്.